സ്‌കോപെ: വടക്കന്‍ മാസിഡോണിയയിലെ ഒരു നിശാക്ലബ്ബില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്ത സംഗീത പരിപാടിക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ 51 പേര്‍ മരിച്ചു.
തലസ്ഥാനമായ സ്‌കോപെയില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കുള്ള കൊക്കാനിയിലെ ഒരു ഡിസ്‌കോ ഇവന്റിലാണ് ദാരുണമായ സംഭവം നടന്നത്. ഏകദേശം 1,500 പേര്‍ സംഗീത നൃത്ത പരിപാടിക്കായി ഒത്തുകൂടിയിരുന്നു.
കൊക്കാനിയിലെ നിശാക്ലബ്ബായ 'പള്‍സ്'ല്‍, രാജ്യത്തെ അറിയപ്പെടുന്ന ഹിപ്-ഹോപ്പ് ജോഡിയായ ഡിഎന്‍കെയുടെ പ്രകടനത്തിനിടെയാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച സംഗീത പരിപാടിയില്‍ പ്രധാനമായും യുവാക്കളാണ് എത്തിയിരുന്നത്.
100 ലധികം പേര്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പുലര്‍ച്ചെ 3 മണിയോടെയാണ് വന്‍ തീപിടുത്തം ആരംഭിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ എസ്ഡികെ റിപ്പോര്‍ട്ട് ചെയ്തു.
''മാസിഡോണിയയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടുള്ളതും വളരെ സങ്കടകരവുമായ ദിവസമാണ്. ഇത്രയധികം ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്, കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്,' നോര്‍ത്ത് മാസിഡോണിയയുടെ പ്രധാനമന്ത്രി ഹ്രിസ്റ്റിജാന്‍ മിക്കോസ്‌കി എക്സില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്