മൊദഗിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ദമനിയോ സൈനിക താവളത്തില്‍ സൈനിക സേനവത്തിനായി രജിസ്റ്റര്‍ ചെയ്യുകയായിരുന്ന യുവാക്കളുടെ ക്യൂ ലക്ഷ്യമാക്കി ഞായറാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വാഹനത്തില്‍ അതിവേഗം എത്തിയ ചാവേര്‍ പെട്ടെന്ന് ക്യൂവിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റിക്രൂട്ട്മെന്റിന് എത്തിയവരും വഴിയാത്രക്കാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ 30 പേരെ എത്തിച്ചെന്നും ആറ് പേര്‍ മരിച്ചെന്നും സൈനിക ആശുപത്രിയിലെ ജീവനക്കാര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്നും 30 ഓളം സൈനികരെ കൊല്ലുകയും 50 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നും അല്‍-ഷബാബ് അവകാശപ്പെട്ടു. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അല്‍-ഷബാബ് 2007 മുതല്‍ സൊമാലിയയില്‍ കലാപം നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്