മോഹൻലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്ബുരാനില്‍ നിന്നും തമിഴ് നിർമാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് പിൻമാറി.
ആന്റണി പെരുമ്ബാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കുമെന്നാണ് വിവരം. മാർച്ച് 27 എന്ന റിലീസ് തീയതിയില്‍ നിന്നും മാറ്റുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. എന്നാല്‍, ഇതേപ്പറ്റി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് 'L2 എമ്ബുരാൻ' സിനിമയില്‍ നിന്നും പിന്മാറും എന്ന നിലയില്‍ സ്ഥിരീകരണം ലഭിക്കാതെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്ബാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് നേരത്തേ ആരംഭിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോടു കൂടി പുറത്തുവരും എന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്