നായകന്‍ ഋത്വിക് റോഷന്‍, സംവിധാനം പൃഥ്വിരാജ് ? ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രം അണിയറയിലോ?

MAY 30, 2025, 4:06 AM

ഹോംബാലെ ഫിലിംസുമായുള്ള ഹൃതിക് റോഷന്റെ സഹകരണം ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. വാർത്ത പുറത്തുവന്നയുടൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നു. 

HrithikXHombale എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ടിന്റെ കഥയെ കുറിച്ചും  ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ റൂമര്‍ ആയി നിലനില്‍ക്കുന്നത് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് പൃഥ്വിരാജ് ആണ് എന്നതാണ്.

എന്നാൽ  പിങ്ക് വില്ലയുടെ  റിപ്പോർട്ട് അനുസരിച്ച്, ഈ ചർച്ചകളിൽ സത്യമില്ല. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ ടീം മറുപടി നൽകി. "സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കിംവദന്തികൾ വിശ്വസിക്കരുത്. സമയമാകുമ്പോൾ എല്ലാ വിശദാംശങ്ങളും ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും," റിപ്പോർട്ട് പറയുന്നു.

vachakam
vachakam
vachakam

അതേസമയം ഋത്വിക് റോഷന്‍ 'വാര്‍ 2'വിന്റെ ചിത്രീകരണത്തിലാണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രമാണ്. 'വാര്‍ 2' ആഗസ്റ്റ് 14നാണ് തിയേറ്ററിലെത്തുന്നത്. 'വിലായത്ത് ബുദ്ധ'യാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന മലയാള ചിത്രം. എസ്.എസ്. രാജമൗലിയുടെ എസ്എസ്എംബി29ലും പൃഥ്വിരാജ് പ്രധാന കഥാപാത്രമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam