പ്രേക്ഷക പ്രശംസ നേടി വിജയം കൊയ്ത് കുതിച്ചു പായുകയാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ലോകയ്ക്ക് വമ്പൻ പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ലോക നിർമ്മിച്ചിരിക്കുന്നത്. ലോകയുടെ വമ്പൻ വിജയത്തിന് പിന്നാലെ ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
'ലോക'യുടെ ഉജ്ജ്വല വിജയത്തോടെ, ബോക്‌സ് ഓഫീസിൽ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനാൽ, കാന്തയുടെ റിലീസ് തീയതി ഞങ്ങൾ മാറ്റിവെക്കുന്നുവെന്നും ഉടനെ തിയേറ്ററുകളിൽ കാണാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് കാന്ത നിർമ്മിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്