വിശാൽ നായകനായി എത്തുന്ന സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്.
വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് പിന്നാലെ മറ്റൊരു റിപ്പോർട്ട് പുറത്ത് വിടുകയാണ് താരം.
സിനിമയുടെ സംവിധാനവും താൻ ഏറ്റെടുത്തതായി അറിയിച്ചിരിക്കുകയാണ് നടൻ വിശാൽ. 'ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ സാഹചര്യങ്ങളാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതിനുമുള്ള നിർണായക തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്, നിർബന്ധം കൊണ്ടല്ല, ഉത്തരവാദിത്തം കൊണ്ടെടുത്ത ഒരു തീരുമാനം' എന്നാണ് വിശാൽ പോസ്റ്റിൽ പറയുന്നത്.
സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത് സിനിമയാണിത്.
റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എൻബി നിർവഹിക്കുന്നു. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മാർക്ക് ആന്റണിക്ക് ശേഷം ജിവി പ്രകാശ് കുമാറും വിശാലും ഒന്നിക്കുന്ന സിനിമയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്