എച്ച് വിനോദ് സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായി എത്തുന്ന ചിത്രമാണ് ജനനായകൻ. ഒരു രാഷ്ട്രീയ വാണിജ്യ എന്റർടെയ്‌നറായി പുറത്തിറങ്ങുന്ന ചിത്രം ഇതിനകം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
നേരത്തെ പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് ആയിരുന്നു സിനിമയുടെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ തീയതിയിൽ നിന്നും സിനിമ നീട്ടിവെച്ചു എന്നാണ് പല തമിഴ് ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ നടന്ന കരൂർ ദുരന്തത്തിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ ഒക്ടോബർ ആദ്യ വാരം പുറത്തിറക്കാനിരുന്ന സിനിമയിലെ ആദ്യ ഗാനവും കരൂർ ദുരന്തത്തിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ സിനിമയുടെ നിർമാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്