ബോളിവുഡിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വലിയ വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. ഇതിനെതിരെ വി.എച്ച്.പി. ദേശീയ വക്താവ് വിനോദ് ബൻസാൽ രംഗത്തെത്തി.
അവസരങ്ങള്‍ കിട്ടണമെങ്കില്‍ ഘര്‍ വാപസി നടത്തൂവെന്നാണ് ബന്‍സല്‍ എആര്‍ റഹ്മാനോട് പറയുന്നത്. ''എആര്‍ റഹ്മാനും, ഒരു കാലത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി നേതാവായിരുന്ന സംഘത്തിന്റെ നേതാവായി എന്ന് തോന്നുന്നു'' എന്നും വിനോദ് ബന്‍സല്‍ പറയുന്നു.
ഒരുകാലത്ത് എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളും ആരാധിച്ചിരുന്ന സംഗീതജ്ഞനായിരുന്നു എആര്‍ റഹ്മാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സംവിധാനത്തെക്കുറിച്ച് ഇകഴ്ത്തി സംസാരിക്കുകയും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ബന്‍സല്‍ പറയുന്നു.
''അദ്ദേഹം ഒരിക്കല്‍ ഹിന്ദുവായിരുന്നു. എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചത്? വേഗം ഘര്‍ വാപസി നടത്തൂ. വീണ്ടും അവസരങ്ങള്‍ കിട്ടി തുടങ്ങിയാലോ'' എന്നാണ് ബന്‍സല്‍ പറയുന്നത്. അവസരങ്ങള്‍ കിട്ടാതെ വന്നതോടെയാണ് എആര്‍ റഹ്മാന്‍ രാജ്യത്തെ അപമാനിക്കാന്‍ തുടങ്ങിയതെന്നും വിഎച്ച്പി നേതാവ് ആരോപിക്കുന്നുണ്ട്.
എആര്‍ റഹാമാനെപ്പോലെ ലോകം ആദരിക്കുന്ന, ഓസ്‌കാര്‍ നേടി രാജ്യത്തിന് അഭിമാനമായ സംഗീത സംവിധായകനെ കടന്നാക്രമിച്ച വിഎച്ച്പി നേതാവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
