വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു

FEBRUARY 5, 2026, 11:05 AM

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ വെള്ളിയാഴ്ചത്തെ റിലീസ് മാറ്റിവെച്ചു. സെന്‍സര്‍ ബോര്‍ഡ് സ്‌ക്രീനിങ് പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്.

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സിനിമയുമായി കേസിന് ബന്ധം എന്താണെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. റിലീസിന് മുന്‍പായി സിനിമയുടെ ട്രെയിലര്‍ കാണാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി ഹരജി നല്‍കിയിരുന്നു. സിനിമ പുറത്തുവന്നാല്‍ അത് മാധ്യമവിചാരണക്ക് കാരണമാകുമെന്നും അഫാന്റെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam