നടൻ ഉണ്ണി മുകുന്ദൻ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയമാണിത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വയലന്റായ ചിത്രമായിരുന്നു മാര്‍ക്കോ. ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ആഗോളതലത്തിൽ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി.
തിയേറ്റർ റിലീസിന് ശേഷം മാർക്കോ ഇപ്പോൾ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 14 ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ തന്റെ കരിയർ പ്ലാനിനെക്കുറിച്ച് സംസാരിച്ചു.
40 വയസാകുന്നതിന് മുന്‍പ് തനിക്ക് കരിയറില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് താരം സംസാരിച്ചത്. 20 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു മാര്‍ക്കോ എന്ന ചിത്രം നിര്‍മിച്ചത്. എന്നാല്‍ മാളികപ്പുറം 50തിന് മുകളില്‍ പ്രായമുള്ള പ്രേക്ഷകര്‍ക്ക് വേണ്ടിയായിരുന്നു. ഈ വയസിന് ഇടയില്‍ ഉള്ള പ്രേക്ഷകര്‍ക്കായും തനിക്കൊരു സിനിമ ചെയ്യണമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതൊരു റൊമാന്റിക് കോമഡി ഡ്രാമയായിരിക്കുമെന്നും താരം പറഞ്ഞു.
'എനിക്ക് ഇതുവരെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. നിവിന്‍ പോളിയുടെ പ്രേമമൊക്കെ പോലെ. എനിക്ക് 40 വയസ് ആകും മുന്നെ ആ ജോണര്‍ കൂടി പരീക്ഷിക്കണമെന്നുണ്ട്', എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 40 വയസുള്ളപ്പോള്‍ 25കാരനായി അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
'3-4 വര്‍ഷത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ നടക്കണം. അത് നടന്നില്ലെങ്കില്‍ എനിക്ക് വേറെ പ്ലാനുകളുണ്ട്. ഞാന്‍ എന്റെ 40-ാം വയസില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും. ഒരു 25 വയസുകാരനെ പോലെ എനിക്ക് അഭിനയിക്കാനാകുമോ എന്ന് ഞാന്‍ പരീക്ഷിക്കും', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്