ദില്ലി: ഒഡീഷയിലെ ബലാസോറിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. വിദ്യാർഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്.
കോളേജിന് മുന്നിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി തീ കൊളുത്തിയത്. ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.
അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
സംഭവത്തിൽ ഒഡീഷ ഗവർണർ ഹരി ബാബു കമ്പപതി സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സംഭവത്തിൽ കോളേജിനെതിരെ രൂക്ഷ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മകൾ പരാതി നൽകിയിട്ടും കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്ന് പിതാവ് ആവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്