തിരുവനന്തപുരം: കാണാതായ നെയ്യാര്‍ഡാം സ്വദേശിനിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ തച്ചന്‍കോട് തടത്തരികത്തില്‍ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ത്രേസ്യ (60)യാണ് കൊല്ലപ്പെട്ടത്.
ഇവരെ ജൂലൈ ഒന്ന് മുതല്‍ കാണാതായതായി നെയ്യാര്‍ഡാം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തിങ്കളാഴ്ച തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ത്രേസ്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ത്രേസ്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. ഇവര്‍ വര്‍ക്കലയില്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്