ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

JULY 14, 2025, 9:22 PM

ആലപ്പുഴ : ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.20ന് ആലപ്പുഴ വലിയ ചുടുകാട് ജങ്​ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം.

വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും

vachakam
vachakam
vachakam

സംഭവത്തിൽ പുന്ന​പ്ര കോ-ഓപ്പറേറ്റീവ് എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി ടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണയ്ക്കാണ് പരിക്കേറ്റത്​. പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അൽ അമീൻ ബസിന്റെ ഡ്രൈവർ​ ജയകുമാർ, കണ്ടക്ടർ സുഭാഷ്​ എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.

vachakam
vachakam
vachakam

ഇരുവരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഡോർ തുറന്ന് സർവീസ് നടത്തിയതിനെതിരെയും നടപടി ഉണ്ടാകും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam