നഷ്ടം 856 കോടി ! തണ്ടർബോൾട്ട്സിന് ബോക്‌സ് ഓഫീസിൽ  കനത്ത തിരിച്ചടി

JUNE 3, 2025, 10:03 PM

ബോക്‌സ് ഓഫീസിൽ  കനത്ത തിരിച്ചടി നേരിട്ട് മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച തണ്ടർബോൾട്ട്സ്.  അഭിനയം കൊണ്ടും, മാര്‍വലിന്‍റെ ഇതുവരെ കാണാത്ത ഒരു ഡാര്‍ക്ക് സൈഡ് കാണിക്കുന്നതുമായ ചിത്രം ആഖ്യാനത്തിന്‍റെ പേരില്‍ പ്രിവ്യൂകളില്‍ മികച്ച റിവ്യൂ നേടിയിരുന്നു. അതിനാല്‍ തന്നെ വാണിജ്യപരവും ഒപ്പം വന്‍ ഹിറ്റുകള്‍ ഒഴിഞ്ഞുനില്‍ക്കുന്ന എംസിയുവിന് സൃഷ്ടിപരമായും വഴിത്തിരിവായിരിക്കും തണ്ടർബോൾട്ട്സ് എന്നാണ് പ്രതീക്ഷിച്ചിരുന്നത്. '

എന്നാല്‍ മെയ് 26 വരെ തണ്ടർബോൾട്ട്സ് നോര്‍ത്ത് അമേരിക്കയില്‍ 174 മില്ല്യണ്‍ ഡോളറും,  അന്താരാഷ്ട്രതലത്തിൽ 181 മില്ല്യണ്‍ ഡോളറുമാണ് നേടിയത്. ചിത്രത്തിന്‍റെ ആകെ ഗ്രോസ് 355 മില്ല്യണ്‍ ആണ്. 

ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ മാര്‍വല്‍ നിശ്ചയിച്ച കളക്ഷന്‍ 500 മില്ല്യണ്‍ ആണ്. അതായത് ഈ പ്രൊജക്ടിലൂടെ മാര്‍വലിനും പേരന്‍റ് കമ്പനി ഡിസ്നിക്കും നഷ്ടം 100 മില്ല്യണ്‍ യുഎസ് ഡോളര്‍. അവസാന റിപ്പോര്‍ട്ട് പ്രകാരം 400 മില്ല്യണ്‍ പോലും ചിത്രം ആഗോളതലത്തില്‍ കടന്നില്ലെന്നാണ് വിവരം. 

vachakam
vachakam
vachakam

തണ്ടര്‍ബോള്‍ട്ട്സിന് മുന്‍പ് എത്തിയ ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് ആഗോളതലത്തിൽ 415 മില്യൺ ഡോളറാണ് നേടിയത്. മാർവലിന്‍റെ പ്രതീക്ഷ വെച്ചുനോക്കുമ്പോൾ ഈ കണക്ക് കുറവാണെങ്കിലും, തണ്ടർബോൾട്ട്‌സിനെക്കാള്‍ ഭേദമാണ് എന്ന് പറയാം. 

ആഗോളതലത്തിൽ 400 മില്യൺ ഡോളർ കളക്ഷൻ നേടിയ എറ്റേണൽസ് പോലും തണ്ടർബോൾട്ട്സിന് മുന്നിലാണ്.  മാർവൽ സ്റ്റുഡിയോസ് അതിന്റെ സിനിമാറ്റിക് പ്രപഞ്ചത്തിന്റെ അടുത്ത ഘട്ടങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ തണ്ടർബോൾട്ട്സിന്റെ മോശം പ്രകടനം ഒരു വലിയ മാറ്റത്തിന്റെ കാരണമായേക്കാം.  അടുത്തതായി എത്തുന്ന എംസിയു ചിത്രം ഫന്റാസ്റ്റിക് ഫോർ: ദി ഫസ്റ്റ് സ്റ്റെപ്പ് ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam