തുടരും ഐഎഫ്എഫ്ഐയിലേക്ക്;അഭിമാനവും സന്തോഷവുമെന്ന് മോഹന്‍ലാല്‍

NOVEMBER 6, 2025, 11:36 AM

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുക്കിയ 'തുടരും' 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam