കേരളത്തില്‍ നിന്ന് മാത്രം 100 കോടി; റെക്കോര്‍ഡുകള്‍ ഭേദിച്ച്  'തുടരും'

MAY 13, 2025, 10:04 PM

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഈ ചരിത്ര വിജയത്തിന് മോഹന്‍ലാല്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

"കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡ് നേടി തുടരും. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്. കേരളത്തിന് നന്ദി", എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ആഗോള ബോക്‌സ് ഓഫീസില്‍ ഇതുവരെ 200 കോടിയാണ് ചിത്രം നേടിയത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി തുടരും.

vachakam
vachakam
vachakam

ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയത് മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ എമ്പുരാനായിരുന്നു. ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം പ്രകാശ് വര്‍മ്മ, ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam