'തീയവർ കുലൈ നടുങ്ക';  ട്രെയിലർ റിലീസ് ആയി

NOVEMBER 13, 2025, 10:38 PM

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം നവംബർ 21ന് ആഗോള റിലീസ് ആയി എത്തും....

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയവർ കുലൈ നടുങ്ക'യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ് ആർട്‌സിന്റെ ബാനറിൽ ജി. അരുൾകുമാർ ആണ് ചിത്രം നിർമിക്കുന്നത്. ക്രൈം ത്രില്ലറായൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 

ആക്ഷൻ, സ്‌റ്റൈൽ, വൈകാരികത എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചുതരുന്നു. നവംബർ 21ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ ഗുഡ് സെലക്ഷൻ റിലീസ് എന്ന് വിതരണത്തിന് എത്തിക്കുന്നത്.
നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

vachakam
vachakam
vachakam


ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന.

അർജുൻ സർജയുടെ ആക്ഷൻ മികവും ഐശ്വര്യ രാജേഷിന്റെ അഭിനയ മികവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്.  ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ മികവായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സംവിധായകൻ ലോകേഷ് കനകരാജ് പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. 'ബ്ലഡ് വിൽ ഹാവ് ബ്ലഡ്' എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. 

vachakam
vachakam
vachakam

ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ.

കോ പ്രൊഡ്യൂസർ: ബി. വെങ്കിടേശൻ, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: രാജ ശരവണൻ, ഛായാഗ്രഹണം: ശരവണൻ അഭിമന്യു, സംഗീതം: ഭരത് ആശീവാഗൻ, എഡിറ്റിങ്: ലോറൻസ് കിഷോർ, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: കെ. ഗണേഷ് കുമാർ, വിക്കി, ഡയലോഗ്: നവനീതൻ സുന്ദർരാജൻ,

വരികൾ: വിവേക്, തമിഴ് മണി, എം.സി. സന്ന, വസ്ത്രാലങ്കാരം: കീർത്തി വാസൻ, വസ്ത്രങ്ങൾ: സെൽവം, മേക്കപ്പ്: കുപ്പുസാമി, പ്രൊഡക്ഷൻ എക്‌സികുട്ടീവ്: എം. സേതുപാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: പി. സരസ്വതി, സ്റ്റിൽസ്: മിലൻ സീനു, പബ്ലിസിറ്റി ഡിസൈൻ: ദിനേശ് അശോക്, വാർത്താ പ്രചരണം: പി. ശിവപ്രസാദ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam