സിന്നേഴ്‌സ്  ഒടിടിയിലേക്ക്

JUNE 3, 2025, 10:15 AM

ഹോളിവുഡ് ചിത്രം സിന്നേഴ്‌സ്  ഒടിടിയിലേക്ക്. ഏപ്രിൽ 18 ന് പുറത്തിറങ്ങിയ മൈക്കൽ ബി. ജോർദാൻ അഭിനയിച്ച ചിത്രം ആഗോള ഹിറ്റായി മാറിയിരുന്നു. 

നിലവിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയില്‍ എത്തുന്നത്.

സൂപ്പർനാച്ചുറൽ-ഹൊറർ ചിത്രം വലിയ സ്‌ക്രീനിൽ കാണാൻ കഴിയാതെ പോയവർക്ക് അത് കാണാൻ മറ്റൊരു അവസരം നൽകുന്ന ഡിജിറ്റൽ റിലീസ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്‌സിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച്, ജൂൺ 3 ന് സിന്നേഴ്‌സ് ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.

ഇന്ത്യയില്‍ പ്രേക്ഷകര്‍ക്ക് സിന്നേഴ്‌സ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും (ബിഎംഎസ് സ്ട്രീം) സ്ട്രീം ചെയ്യാൻ ലഭ്യമാണ്. എന്നാല്‍ റെന്‍റ് അടിസ്ഥാനത്തിലാണ്. ഈ സിനിമ പതിവ് സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമല്ല. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഇത് കാണുന്നതിന് കാഴ്ചക്കാർ 499 രൂപ നൽകേണ്ടതുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam