ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ചിത്രം ബൾട്ടി ഒടിടിയിലേക്ക്. തിയേറ്ററുകളിൽ സാങ്കേതിക മികവ് കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ ചിത്രം ജനുവരി 9 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിലെ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കബഡിയും സൗഹൃദവും പ്രണയവും പ്രതികാരവും പശ്ചാത്തലമാകുന്ന ചിത്രം ഒരു കംപ്ലീറ്റ് സ്പോർട്സ് ആക്ഷൻ പാക്കേജാണ്.
ഷെയിൻ നിഗത്തോടൊപ്പം തമിഴ് താരം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഹിറ്റ് ഗാനങ്ങളിലൂടെ തരംഗമായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്തോഷ് ടി കുരുവിളയുംബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു മാസ് പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് നാളെ മുതൽ പ്രൈം വീഡിയോയിൽ ബൾട്ടി ആസ്വദിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
