' ഞാന്‍ എന്റെ നാത്തൂനെ സ്‌നേഹിക്കുന്നു'; നാഗചൈതന്യയുടെ വിവാഹദിവസം സാമന്തയുടെ പോസ്റ്റ് വൈറലാകുന്നു 

DECEMBER 5, 2024, 3:42 PM

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹദിവസം നടി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു.

തന്റെ നാത്തൂനെ സ്‌നേഹിക്കുന്നു എന്ന ഒരു പോസ്റ്റ് ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ‘ലോകത്ത് നല്ല നാത്തൂന്മാരുണ്ട്. എന്റെ നാത്തൂനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

സമാന്തയുടെ സഹോദരന്‍ ഡേവിഡിന്റെ ഭാര്യ നിക്കോള പങ്കുവച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്യുകയാണ് നടി ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു സമാന്തയുടെ സഹോദരന്‍ ഡേവിഡും അമേരിക്കന്‍ വംശജയായ നിക്കോളുമായുള്ള കല്യാണം.

vachakam
vachakam
vachakam

നാഗചൈതന്യയുടെ വിവാഹ ദിവസം സാമന്ത പങ്കുവച്ച മറ്റൊരു വീഡിയോയും ചര്‍ച്ചയായിരുന്നു. ‘ഫൈറ്റ് ലൈക് എ ഗേള്‍’ എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വീഡിയോ സാമന്ത പങ്കുവച്ചത്. 2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam