സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘റൺ ബേബി റൺ’ 13 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
സച്ചിയുടെ കരുത്തുറ്റ തിരക്കഥയിൽ പിറന്ന ഈ മാധ്യമ ത്രില്ലർ, അത്യാധുനിക 4K അറ്റ്മോസ് സാങ്കേതിക മികവോടെ ജനുവരി 16-നാണ് റീ റിലീസ് ചെയ്യുന്നത്. റോയിട്ടേഴ്സ് വേണു എന്ന ക്യാമറാമാനായും മാധ്യമപ്രവർത്തക രേണുവായി അമല പോളും തമ്മിലുള്ള സത്യാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
ഗ്യാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമ്മിച്ച ചിത്രം റോഷിക എന്റർപ്രൈസസാണ് പുതിയ സാങ്കേതിക മികവോടെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആർ.ഡി. രാജശേഖരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ രതീഷ് വേഗ ഈണമിട്ട ഗാനങ്ങളും ഏറെ ജനപ്രിയമായിരുന്നു.
കഴിഞ്ഞ വർഷം 8 മോഹൻലാൽ ചിത്രങ്ങൾ റീ റിലീസ് ചെയ്തതിൽ മൂന്നെണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയതെങ്കിലും, ‘റൺ ബേബി റൺ’ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
