അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്‌സ് ആയിരിക്കും 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടേത് എന്നാണ് ലഭിക്കുന്ന വിവരം.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.
ടാറ്റർസ്ഥാൻ ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ 8നും 9നും റഷ്യയിലെ കാസാനിൽ വെച്ചാണ് ചിത്രത്തിന്റെ പ്രദർശനം. വ്യാപാര, സാംസ്‌കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്. ഈ ഫോറം കലാപരമായ മൂല്യവും സാംസ്‌കാരിക പ്രാധാന്യവുമുള്ള സിനിമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ് 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ തിരഞ്ഞെടുപ്പ്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രദർശനത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിൻ ബാബു 'ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ ഒരു പ്രത്യേക പ്രഭാഷണവും നടത്തും. കൂടാതെ, പ്രശസ്ത സംവിധായകൻ ഡോ. ബിജു 'ഇന്ത്യൻ സിനിമയും സംസ്‌കാരാതീതമായ കഥാവതരണങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2025 ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഛായാഗ്രഹണം : ശ്യാമപ്രകാശ് എം.എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം : സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ :സുബാഷ് എസ് ഉണ്ണി, കലാസംവിധാനം : സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ :സംഗീത് ചിക്കു, വസ്ത്രാലങ്കാരം : ഗായത്രി കിഷോർ, മേക്കപ്പ് : സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്‌ക്രിപ്്ട് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ : ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്ടർ : അരുൺ സോൾ, കളറിസ്റ്റ് : ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ : ഷിബിൻ കെ.കെ, ഓൺലൈൻ പ്രൊമോഷൻസ് : വിപിൻ കുമാർ, വി.എഫ്.എക്‌സ് : 3 ഡോർസ്, സംഘട്ടനം : അഷറഫ് ഗുരുക്കൾ, സ്റ്റീൽസ് : ജിതേഷ് കടക്കൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്