മുൻപ് അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ച് നടത്തിയ 'തണ്ടർ തൈസ്' (ഇടിമുഴക്കം പോലുള്ള തുടകൾ) പരാമർശത്തെയും അത് സിനിമയിൽ അവർക്ക് ലഭിച്ച താരപദവിയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെയും വീണ്ടും ന്യായീകരിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ഒരു പതിറ്റാണ്ടിനുശേഷം ഈ വിവാദ വിഷയത്തെക്കുറിച്ച് സംസാരിക്കവേ, 'വസ്തുവൽക്കരിക്കുന്നതിൽ (Objectification) എന്താണ് തെറ്റ്?' എന്നും അദ്ദേഹം ചോദിച്ചു.
ശ്രീദേവിയുടെ അഭിനയശേഷിക്ക് പുറമെ, അവരുടെ ശാരീരിക പ്രത്യേകതകളും പ്രശസ്തിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്നാണ് രാം ഗോപാൽ വർമ്മയുടെ വാദം. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പഴയ നിലപാടിൽ ഉറച്ചുനിന്നത്. "വസ്തുവൽക്കരിക്കുന്നതിൽ എന്താണ് തെറ്റ്? അവരുടെ കഴിവിന് പുറമെ അവർക്കുണ്ടായിരുന്ന ഒരു മുതൽക്കൂട്ട് അതായിരുന്നു. അതിനെ വസ്തുവൽക്കരണം എന്ന് വിളിക്കുന്നത് തന്നെയാണ് ശരിക്കും വസ്തുവൽക്കരണം. ഒരു വ്യക്തി എങ്ങനെയാണ് അതുല്യനാകുന്നത്? അതിന് പല കാരണങ്ങൾ ഉണ്ടാകാം," അദ്ദേഹം പറഞ്ഞു.
ശ്രീദേവി ഒരു മികച്ച അഭിനേത്രിയോ നല്ല മനുഷ്യനോ അല്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും, അവരുടെ ശാരീരിക സൗന്ദര്യവും പ്രശസ്തിക്ക് കാരണമായിട്ടുണ്ടെങ്കിൽ അത് എന്തിന് ഒഴിവാക്കണമെന്നും രാം ഗോപാൽ വർമ്മ ചോദിച്ചു. "ശ്രീദേവിക്ക് മെലിഞ്ഞ കാലുകളായിരുന്നെങ്കിൽ അവർ ഒരിക്കലും ഇത്രയും വലിയ താരമാകുമായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല. അതവരുടെ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായി, അമിതാഭ് ബച്ചന് ആറ് ഇഞ്ച് ഉയരം കുറവായിരുന്നെങ്കിൽ അദ്ദേഹം വലിയ താരമാകുമായിരുന്നോ, അല്ലെങ്കിൽ ഷാറൂഖ് ഖാന് ആറ് ഇഞ്ച് ഉയരം കൂടുതലുണ്ടായിരുന്നെങ്കിൽ വലിയ താരമാകുമായിരുന്നോ എന്നുമുള്ള താരതമ്യത്തിലൂടെയാണ് അദ്ദേഹം തന്റെ വാദത്തെ ന്യായീകരിച്ചത്.
2015-ൽ, രാം ഗോപാൽ വർമ്മയുടെ 'ഗൺസ് ആൻഡ് തൈസ്' എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്. ശ്രീദേവിയുടെ പ്രശസ്തിക്ക് അവരുടെ 'തണ്ടർ തൈസ്' ഒരു പ്രധാന കാരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അഭിനയശേഷി മാത്രമാണ് സ്റ്റാർഡത്തിന്റെ അളവുകോലെങ്കിൽ, സ്മിത പാട്ടീൽ എന്തുകൊണ്ട് ശ്രീദേവിയേക്കാൾ വലിയ താരമായില്ലെന്നും അന്ന് അദ്ദേഹം ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
