തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്.
റിലീസ് അടുക്കുന്തോറും പുഷ്പ 2വുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. ഈ അവസരത്തില്‍ ചിത്രത്തിന്‍റെ റണ്‍ ടൈമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് പുഷ്പ 2ന്‍റെ റണ്‍ ടൈം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമായിരിക്കും പുഷ്പ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാല്‍ മൂന്ന് മണിക്കൂര്‍ 15മിനിറ്റാണ് റണ്‍ ടൈം എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വരേണ്ടിയിരിക്കുന്നു. സമീപ കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍ ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമ. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്‍റെ റണ്‍ ടൈം.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്