'ധുരന്ധർ 2'വുമായി ക്ലാഷിനില്ല, ഭൂത് ബംഗ്ല റിലീസ് തീയതി മാറ്റി

MARCH 28, 2026, 11:27 PM

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ മാറ്റിയതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

മാർച്ച് 30ന് നിശ്ചയിച്ചിരുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചും റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം, 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം നടത്തി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് അക്ഷയ് കുമാർ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

ഏപ്രിൽ ആദ്യ വാരം സിനിമയുടെ ട്രെയ്‌ലർ പുറത്തുവരും എന്നാണ് സൂചന.അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരും 'ഭൂത് ബംഗ്ല'യിലുണ്ട്. തബു, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് ഹാസ്യ നടൻ ഗോവർദ്ധൻ അസ്രാനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

vachakam
vachakam
vachakam

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ ഇറങ്ങിയ 'ഖട്ട മീഠ' ആണ് ഇരുവരും അവസാനം ഒരുമിച്ച ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ 'ഭൂൽ ഭുലയ്യ' പോലെ 'ഭൂത് ബംഗ്ല'യും ഒരു ഹൊറർ-കോമഡി ചിത്രമാണ്.

ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam