ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസർ റിലീസ് ചെയ്തു.
ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. വ്യത്യസ്ത തരത്തിലുള്ള ഒരു ഹൊറർ ത്രില്ലറായിരിക്കും ചിത്രം എന്ന് ഉറപ്പ് തരുന്നതാണ് ടീസർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 31ന് തിയേറ്ററിലെത്തും. ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറിൽ ഗംഭീര പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്. നിർമാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ്.
അതേസമയം രാഹുൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണിത്. ഹൊറർ ത്രില്ലർ ചിത്രമായാണ് ഇതൊരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമാണ് അവസാനമായി തീയേറ്ററിലെത്തിയ പ്രണവിന്റെ ചിത്രം.
ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്‌സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ് വിഎഫ്എക്‌സ്, ഡിഐ- രൻഗ്രേയ്‌സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ- എയിസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- ശബരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്