തമിഴകത്തിന്റെ സൂപ്പർതാരം ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ‘തങ്കലാൻ’ രാജ്യമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുകയാണ്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്.
ബ്രിട്ടിഷ് ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്.
തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.
വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15 ന് 'തങ്കലാൻ' തീയറ്ററുകളിലെത്തും. തമിഴില്‍ കൂടാതെ തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
തങ്കാലനിലെ ഓരോ ആക്ഷൻ സീക്വൻസിലും മിസ്റ്റിക് ഘടകങ്ങൾ ഇഴചേർത്ത് രഞ്ജിത്ത് തന്റെ മികവ് പുലർത്തിയിട്ടുണ്ടെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ സംസാരിച്ചു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചെറുതും ലുതും വലുതുമായ നിമിഷങ്ങളാൽ സിനിമ നിറഞ്ഞിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്