ഓസ്കാർ; കാഴ്ചക്കാരുടെ എണ്ണത്തിൽ  റെക്കോർഡ് ഇടിവ്

MARCH 17, 2026, 10:21 PM

ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമായ 98-ാമത് ഓസ്കാർ അവാർഡ് ചടങ്ങ് കണ്ടവരുടെ എണ്ണത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തി. പ്രശസ്ത താരം കോനാൻ ഒബ്രിയൻ അവതാരകനായെത്തിയ ചടങ്ങ് എ.ബി.സി, ഹുലു എന്നീ പ്ലാറ്റ്‌ഫോമുകളിലായി 1.78 കോടി ആളുകളാണ് കണ്ടത്. 

കഴിഞ്ഞ വർഷം 1.97 കോടി ആളുകൾ ചടങ്ങ് കണ്ടിരുന്നു. ഇതിൽ നിന്നും ഏകദേശം 9 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2021-ലെ കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ഓസ്കാർ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത്. അതോടൊപ്പം ജനുവരിയിൽ ഗോൾഡൻ ഗ്ലോബിന് 6% (8.66 ദശലക്ഷം കാഴ്ചക്കാർ) കുറവും ഫെബ്രുവരിയിൽ ഗ്രാമികൾക്ക് 6% (14.4 ദശലക്ഷം കാഴ്ചക്കാർ) കുറവും ഉണ്ടായിരുന്നു. 

കാണികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ വിനോദ പരിപാടിയായി ഓസ്കാർ മാറിയെന്ന് ഡിസ്നി അറിയിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച ചിത്രം ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ നേടി ഇത്തവണത്തെ ചടങ്ങിൽ തിളങ്ങി. 

vachakam
vachakam
vachakam

മൈക്കൽ ബി ജോർദാൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഗോൾഡൻ ഗ്ലോബ്സ്, ഗ്രാമി അവാർഡുകൾ എന്നിവയുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ഈ വർഷം സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2029 മുതൽ ഓസ്കാർ പുരസ്കാര ചടങ്ങുകൾ യൂട്യൂബ് വഴിയായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam