ഇനി ദിവസങ്ങൾ മാത്രം ബാക്കിയാക്കി 'കളങ്കാവൽ'

NOVEMBER 1, 2025, 11:41 PM

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിന്റെ ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ് എന്ന് അറിയിച്ചു. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്‌സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെന്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് റൊണാൾഡ് തൊണ്ടിക്കലിന്റെ നേതൃത്വത്തിലുള്ള ആർ.എഫ്.ടി ഫിലിംസ്. 2014ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. 

തുടക്കം അഞ്ചു രാജ്യങ്ങളിൽ തുടങ്ങി ഇന്ന് ലോകത്തിലെ നാൽപതിൽ പരം രാജ്യങ്ങളിൽ ഇന്ന് മലയാളവും അന്യഭാഷ സിനിമ വിതരണം നടത്തുന്നുണ്ട് ആർ.എഫ്.ടി ഫിലിംസ്. തുടരും, എംപുരാൻ, ഓഫീസർ ഓൺ ഡ്യൂട്ടി, മഞ്ഞുമ്മൽ ബോയ്‌സ്, രേഖാ ചിത്രം, ആവേശം, 2018, റോഷാക്ക്, ആന്റണി, ആർ.ഡി.എക്‌സ്, നേര് റിലീസിന് ഒരുങ്ങുന്ന വൃഷഭ, ഇന്നസെന്റ്, കറക്കം തുടങ്ങി 300റോളം സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.എഫ്.ടി ഫിലിംസ് ആണ്. വ്യവസിയായ റൊണാൾഡിന് ആർ.എഫ്.ടി ഫിലിംസ് കൂടാതെ ഇകെമേഴ്‌സ് സർവീസ് ആയ 'ചാറ്റ്2കാർട്ട്', ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ 'ഈറ്റ്‌സർ' എന്നെ ബിസിനസ് പ്ലാറ്റ്‌ഫോംസ് കൂടിയുണ്ട്.

vachakam
vachakam
vachakam

പ്രധാനമായും യൂ.കെ, യൂറോപ്പ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് ആർ.എഫ്.ടി ഫിലിംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. ഇതിന് മുൻപ് മോഹൻലാൽ ചിത്രം എംപുരാൻ, സൈബർസിസ്റ്റംസ് ഓസ്‌ട്രേലിയയുമായി ചേർന്ന് വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു.

മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണുള്ളത്. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam