കുഞ്ചാക്കോ ബോബനും ലിജിമോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ഇല വീഴാ പൂഞ്ചിറ, നായാട്ട്, റോന്ത് തുടങ്ങിയ ഹിറ്റ് പൊലീസ് സ്റ്റോറികള്‍ രചിച്ച ഷാഹി കബീർ തിരക്കഥ എഴുതുന്ന ചിത്രം കിരണ്‍ ദാസാണ് സംവിധാനം ചെയ്യുന്നത്. എഡിറ്റർ കൂടിയായ കിരണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
'ഓഫീസർ ഓണ്‍ ഡ്യൂട്ടി' എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ചിത്രമാണിത്. ഷാഹിയുടെ തിരക്കഥയില്‍ ജിത്തു അഷ്‌റഫ് ആണ് 'ഓഫീസർ ഓണ്‍ ഡ്യൂട്ടി' സംവിധാനം ചെയ്തത്.
സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഷാഫിയുടെ രചനയില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'നായാട്ടും' ഏറെ ചർച്ചയായിരുന്നു. തന്റെ കരിയറിലെ തന്നെ തീർത്തും വ്യത്യസ്തമായ വേഷമാണ് കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.
പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കുമാർ മംഗത് പതക്, അഭിഷേക് പതക് എന്നിവർ ചേർന്നാണ് നിർമാണം. രാം മിർച്ചന്ദാനി, രാഷേശ് മേനോന്‍ എന്നിവരാണ് സഹനിർമാതാക്കൾ. അഭിനവ് മല്‍ഹോത്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
