മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ച് മോഹൻലാൽ  

JUNE 24, 2025, 9:15 PM

വലിയ താരനിരയാൽ മലയാളസിനിമാ ലോകത്ത് അടുത്ത കാലത്തായി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മഹേഷ് നാരായണന്റെ മോഹല്‍ലാല്‍- മമ്മൂട്ടി ചിത്രമാണ്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിം​ഗ് നിലവിൽ ശ്രീലങ്കയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ പേര് സംബന്ധിച്ച ചർച്ചകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു.

 ചിത്രത്തിന്റെ എട്ടാം ഷെഡ്യള്‍ ചിത്രീകരണം ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ   ചുറ്റിപ്പറ്റി ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്. രാജ്യത്ത് എത്തിയ മോഹന്‍ലാലിനെ സ്വാഗതംചെയ്തുകൊണ്ടുള്ള ശ്രീലങ്കന്‍ ടൂറിസത്തിന്റെ സാമൂഹികമാധ്യമ പോസ്റ്റ് വളരേയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

അവരുടെ പോസ്റ്റില്‍ 'പേട്രിയറ്റ്' എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിക്കുകയാണ്.  ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പേര് വെളിപ്പെടുത്തുന്നത്. ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 

 ശ്രീലങ്കയിലെ തന്റെ എക്സ്പീരിയൻസ് എന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിന്, "ഇത് രണ്ടാം തവണയാണ് ഞാൻ ശ്രീലങ്കയിൽ എത്തുന്നത്. നേരത്തെ ഒരു ഷെഡ്യൂൾ കഴിഞ്ഞിരുന്നു. വലിയൊരു സിനിമയാണിത്. എന്നുവച്ചാൽ വൻ താരനിരയുള്ള ചിത്രം. ഞാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേർ. 'പേട്രിയറ്റ്' എന്നാണ് സിനിമയുടെ പേര്", എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇത്രയും ഭാ​ഗം മാത്രം കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈകാതെ തന്നെ അണിയറ പ്രവർത്തകർ പേര് പുറത്തുവിടും എന്നാണ് കരുതപ്പെടുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam