വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും

NOVEMBER 27, 2024, 7:09 AM

തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2ന്റെ ട്രെയിലർ റിലീസായി.  വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും.   അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ  സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു.

vachakam
vachakam
vachakam

മലയാള സിനിമയിലെ ആദ്യകാല നിർമാണ കമ്പനിയായ മെറിലൻഡ്, വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് റിലീസുമായി പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമായുണ്ടാകും. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലൻഡ് റിലീസ് നിർമാണ പ്രവർത്തനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട്‌ 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കത്തിരിക്കുന്ന ചിത്രം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.   മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണ് വിടുതലൈ 2. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam