മാർവൽ ആരാധകർക്ക് ആവേശവാർത്ത; 'വണ്ടർ മാൻ' രണ്ടാം സീസൺ വരുന്നു!

MARCH 24, 2026, 10:39 PM

മാർവൽ ആരാധകർക്ക് ഇരട്ടി മധുരം നൽകിക്കൊണ്ട് 'വണ്ടർ മാൻ' സീസൺ 2 പ്രഖ്യാപിച്ചു. ആദ്യ സീസണിലെ നായകനായ സൈമൺ വില്യംസായി യാഹിയ അബ്ദുൽ-മതീൻ II  തന്നെ വീണ്ടും എത്തുന്നു. അദ്ദേഹത്തിന്റെ മെന്ററായ ട്രെവർ സ്ലാറ്ററി എന്ന കഥാപാത്രമായി ഇതിഹാസ താരം ബെൻ കിംഗ്‌സ്‌ലിയും ഈ സീസണിലും പ്രധാന വേഷത്തിലുണ്ടാകും.

ഹോളിവുഡിലെ സ്റ്റുഡിയോ രാഷ്ട്രീയവും, സൂപ്പർ പവറുള്ള അഭിനേതാക്കൾ നേരിടുന്ന വിലക്കുകളും പ്രമേയമാക്കിയാണ് ആദ്യ സീസൺ ഒരുക്കിയത്. സൂപ്പർ പവറുകൾ ഒളിപ്പിച്ചുവെച്ച് സിനിമയിൽ വേഷം തേടിയിറങ്ങുന്ന സൈമൺ വില്യംസിന്റെ യാത്ര ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനുവരിയിൽ ജിയോ ഹോട്ട്‌സ്റ്റാറിലൂടെപുറത്തിറങ്ങിയ സീരീസ് ഗംഭീര വിജയമാണ് നേടിയത്.

മാർവൽ സ്റ്റുഡിയോസിന്റെ ചരിത്രത്തിൽ രണ്ടാം സീസൺ ലഭിക്കുന്ന മൂന്നാമത്തെ ലൈവ്-ആക്ഷൻ സീരീസ് എന്ന അപൂർവ്വ നേട്ടവും 'വണ്ടർ മാൻ' സ്വന്തമാക്കി. ഇതിന് മുൻപ് 'ലോകി' (Loki), 'ഡെയർഡെവിൾ: ബോൺ എഗെയ്ൻ' (Daredevil: Born Again) എന്നീ സീരീസുകൾക്ക് മാത്രമാണ് തുടർ സീസണുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. 'വാണ്ടാവിഷൻ', 'അഗത ഓൾ എലോങ്' തുടങ്ങിയ ഹിറ്റ് സീരീസുകൾ ഒറ്റ സീസണിൽ അവസാനിച്ചവയായിരുന്നു.

vachakam
vachakam
vachakam

'ഷാങ്-ചി'യുടെ (Shang-Chi) സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രട്ടൺ ആണ് വണ്ടർ മാൻ സീരീസിന്റെയും മുഖ്യ ശില്പി. ടോം ഹോളണ്ടിന്റെ പുതിയ സ്പൈഡർമാൻ ചിത്രം 'ബ്ലാൻഡ് ന്യൂ ഡേ' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്. വണ്ടർ മാൻ സീസൺ 2-ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സംവിധായകനായും ക്രട്ടൺ തുടരും. ആൻഡ്രൂ ഗസ്റ്റ് ആണ് ഷോ റണ്ണറായി പ്രവർത്തിക്കുന്നത്.

ആദ്യ സീസൺ സങ്കീർണ്ണമായ ഒരു ഘട്ടത്തിൽ അവസാനിച്ചതിനാൽ, രണ്ടാം സീസണിൽ സൈമൺ വില്യംസിന്റെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹോളിവുഡിലെ പഴയ സൂപ്പർഹീറോ സിനിമകളുടെ റീമേക്കും അതിനിടയിലുള്ള രാഷ്ട്രീയവുമാകും ഇത്തവണയും മുഖ്യ പ്രമേയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam