55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് മമ്മൂട്ടി.
എല്ലാവർക്കും നന്ദിയെന്നും, തനിക്കൊപ്പം പുരസ്കാരം നേടിയവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അവാർഡ് പ്രതീക്ഷിച്ചല്ല സിനിമ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. 'ഭ്രമയുഗ'ത്തിലെ കഥാപാത്രവും കഥയുമെല്ലാം വ്യത്യസ്തമായിരുന്നു. പുരസ്കാരത്തെ ഒരു മത്സരമെന്ന് പറയാനാകില്ല. ഇതൊരു യാത്രയാണ്, കൂടെ നടക്കാൻ ഒത്തിരിപ്പേർ ഉണ്ടാകും- മമ്മൂട്ടി പ്രതികരിച്ചു.
പുതുതലമുറയാണല്ലോ അവാർഡ് മുഴുവൻ കൊണ്ടുപോയിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാനെന്താ പഴയതാണോ എന്നായിരുന്നു തമാശകലര്‍ത്തി മമ്മൂട്ടിയുടെ മറുപടി.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
