മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന് ബോക്‌സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴിതാ ചിത്രത്തിൻ്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസ്സ് നടത്തിയ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിളിൽ ആണ് ലിജോ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെയോർത്ത് നിരാശപ്പെട്ടത് മൂന്നാഴ്ചകളാണ് എന്നും ലിജോ ജോസ് പറഞ്ഞു.
ബച്ചൻ സാറും രജനി സാറും ഒക്കെ സ്ക്രീനിലേക്ക് വരുന്നത് പോലെ ഒരു നിമിഷം സൃഷ്ടിക്കാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ താൻ ശ്രമിച്ചതെന്നും ലിജോ മനസുതുറന്നു.
പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് സിനിമ ചെയ്യുക എന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി'- ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്