'ഡെക്സ്റ്റർ: റിസറക്ഷൻ' രണ്ടാം സീസണിൽ ക്രിസ്റ്റൻ റിട്ടറും!

JUNE 30, 2026, 10:00 PM

ഹോളിവുഡ് സിനിമാ പ്രേമികളെയും ത്രില്ലർ ആരാധകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സൂപ്പർഹിറ്റ് പരമ്പരയായ 'ഡെക്സ്റ്റർ: റിസറക്ഷൻ' രണ്ടാം സീസണിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഒന്നാം സീസണിൽ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയ ക്രിസ്റ്റൻ റിട്ടർ പരമ്പരയുടെ രണ്ടാം ഭാഗത്തിലും അതിഥി വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാരാമൗണ്ട് പ്ലസ് ഒരുക്കുന്ന ഈ സീരീസിൽ ഏത് വേഷത്തിലാണ് താരം തിരിച്ചെത്തുന്നത് എന്ന കാര്യം അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒന്നാം സീസണിൽ പകൽ സമയങ്ങളിൽ വൈൻ വിദഗ്ദ്ധയായും രാത്രിയിൽ സീരിയൽ കില്ലറായും ജീവിച്ച 'മിയ' എന്ന ലേഡി വെഞ്ചൻസ് കഥാപാത്രത്തെയാണ് ക്രിസ്റ്റൻ അവതരിപ്പിച്ചത്. കഥ പ്രകാരം ജയിലിൽ വെച്ച് ഈ കഥാപാത്രം കൊല്ലപ്പെടുന്നുണ്ടെങ്കിലും, മൺമറഞ്ഞുപോയ കഥാപാത്രങ്ങളെ വീണ്ടും കഥയിലേക്ക് കൊണ്ടുവരുന്നതിൽ ഡെക്സ്റ്റർ പരമ്പരകൾ എപ്പോഴും പ്രശസ്തമാണ്. ഇരട്ട സഹോദരങ്ങളായോ അതോ ഡെക്സ്റ്ററിന്റെ മനസ്സിലെ വിഭ്രാന്തികളായോ ഒക്കെ കഥാപാത്രങ്ങൾ തിരിച്ചുവരാറുള്ളതിനാൽ ക്രിസ്റ്റന്റെ വരവ് വലിയ ആകാംഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രമുഖ താരം ഉമാ തർമാൻ ചാർലി എന്ന കഥാപാത്രമായി വീണ്ടും എത്തുന്ന രണ്ടാം സീസണിൽ ഹോളിവുഡിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. ദ ന്യൂയോർക്ക് റിപ്പറായി ബ്രയാൻ കോക്സും, ക്യാപ്റ്റൻ മിക്സനായി ബോക്കീം വുഡ്‌ബൈനും, ദ ഫൈവ് ബറോ കില്ലറായി ഡാൻ സ്റ്റീവൻസും, ഫിയോണ മിക്സനായി നോന പാർക്കർ ജോൺസണും പുതിയ സീസണിന്റെ ഭാഗമാകും.

vachakam
vachakam
vachakam

മൈക്കൽ സി ഹാൾ നായകനായി എത്തിയ ഒന്നാം സീസണിൽ മകന്റെ വെടിയേറ്റ ഡെക്സ്റ്റർ കാര്യങ്ങൾ അനുകൂലമാക്കാൻ ന്യൂയോർക്ക് നഗരത്തിലേക്ക് തിരിക്കുന്നതായിരുന്നു കഥ. രണ്ടാം സീസണിന്റെ ഔദ്യോഗിക കഥാസംഗ്രഹം അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam