കമൽഹാസന്റെ ഇന്ത്യൻ 2 റിലീസ് മേയിൽ?

APRIL 5, 2024, 9:24 AM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്‍ കമല്‍ഹാസനും ഹിറ്റ് മേക്കർ ശങ്കറും ഒന്നിച്ചെന്നുന്ന 'ഇന്ത്യൻ 2'. 1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്.

ആദ്യ ഭാഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും കമലിനെ തേടിയെത്തിയരിരുന്നു. റെഡ് ജൈന്‍റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചതായി തമിഴ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സുഭാസ്‌കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽഹാസൻ്റെ രാജ്കമൽ ഫിലിംസും ഉദയനിധി സ്റ്റാലിൻ്റെ റെഡ് ജയൻ്റ് മൂവീസും ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ഇന്ത്യൻ രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam