ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വമ്പൻ ജയത്തിന്റെ നിറവിലാണ് കല്യാണി പ്രിയദർശൻ. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ നീലി എന്ന ചന്ദ്രയായി അതി ഗംഭീര പ്രകടനം കല്യാണി കാഴ്ചവച്ചപ്പോൾ പിറന്നത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ കൂടി ആയിരുന്നു.
നിലവിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ചിത്രം. ഇതിനിടെ കല്യാണിയുടെ ഒരു ബെല്ലി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
രവി മോഹൻ നായകനായി എത്തുന്ന ജീനി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിലാണ് കല്യാണി പ്രിയദർശന്റെ ബെല്ലി ഡാൻസുള്ളത്. താരത്തിനൊപ്പം കൃതി ഷെട്ടിയും രവി മോഹനും ഗാനരംഗത്തുണ്ട്. .
ജീനി സോംഗ് റിലീസ് ചെയ്തതിന് പിന്നാലെ കല്യാണി പങ്കുവച്ച വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. "ഒരു അഭിനേതാവെന്ന നിലയിൽ, ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും അതൊരു ചലഞ്ചായി ഏറ്റെടുക്കാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
ആ നിമിഷങ്ങളിൽ ഒന്നായിരുന്നു ഈ ഗാനവും. ജീനിയിലെ ഈ ഗാനം സംവിധായകൻ ഭുവനേഷ് എത്ര മനോഹരമായി നിർമ്മിച്ചുവെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. വളരെയധികം കഠിനാധ്വാനം ചെയ്ത്, പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയുമാണ്. നിങ്ങളെല്ലാവർക്കും ഇത് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നായിരുന്നു കല്യാണിയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്