നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ ഒടിടി റിലീസിനൊരുങ്ങുന്നു

FEBRUARY 5, 2026, 11:21 PM

വൻ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘സർവ്വം മായ’യുടെ വലിയ വിജയത്തിന് ശേഷം ജനുവരി 23-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

എന്നാൽ തിയറ്ററുകളിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ലെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് 21-ാം ദിവസമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 12 മുതലാണ് സ്‍ട്രീമിംഗ്.

പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 4.55 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. വൻ താരനിരയും ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയുണ്ടായിട്ടും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

vachakam
vachakam
vachakam

‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ ലിജോ മോൾ ആണ് നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർക്കൊപ്പം ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. സാം സി.എസ് ആണ് സംഗീതം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam