ഈ വർഷത്തെ എമ്മി അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്നു. നിരവധി താരങ്ങൾ എമ്മി റെഡ് കാർപെറ്റിൽ എത്തി. അവരിൽ അമേരിക്കൻ നടി ജെന്ന ഒർട്ടേഗ ഒരു പ്രത്യേക എൻട്രി നടത്തി. നേക്കഡ് വസ്ത്രം ധരിച്ച് ജെന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
അരയ്ക്ക് മുകളിലുള്ള ഭാഗത്ത് വസ്ത്രങ്ങൾക്ക് പകരം ജെന്ന ആഭരണങ്ങൾ ഉപയോഗിച്ചു. വല പോലെ മൾട്ടി-കളർ ക്രിസ്റ്റലുകളും മുത്തുകളും കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ ആണ് അവർ ധരിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത പാവാടയാണ് ജെന്ന പെയര്‍ ചെയ്തത്. 'ദി നേക്കഡ് ഡ്രസ്' എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ജെന്നയുടെ ലുക്കിനെ വിശേഷിപ്പിച്ചത്.
ഇരുപത്തിരണ്ടുകാരിയായ ജെന്ന 1992-ല്‍ പുറത്തിറങ്ങിയ 'ഡെത്ത് ബികംസ് ഹെര്‍' എന്ന ചിത്രത്തില്‍ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഈ വസ്ത്രം ധരിച്ചത്. ചിത്രത്തില്‍ അഭിനയിച്ച ഇസബെല്ലാ റോസ്‌ലിനി എന്ന നടി ആഭരണങ്ങൾ കൊണ്ടുള്ള വസ്ത്രം അണിഞ്ഞു വരുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.
jenna ortega in sarah burton’s givenchy at the emmys…I HAVE NO WORDS pic.twitter.com/ORSB3y6BX8
— corinne ☆ (@MIUCClAMUSE) September 14, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്