കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവ്വഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കുന്നതാണ്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര് അറസ്റ്റിൽ
പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഒരു ദുരൂഹ സാഹചര്യത്തിൽ
ഗെവിയിലെ ഗ്ലോബൽ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്ളിക്സിലും പ്രൈമിലും സ്ട്രീമിംഗ്
ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ