പൈറേറ്റ്സ് ഓഫ് കരീബിയൻ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെ ചിത്രമായ ഡെഡ് മെൻ ടെൽ നോ ടെയിൽസ് പുറത്തിറങ്ങി എട്ട് വർഷം തികയുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന തന്റെ ഐക്കണിക് വേഷം ജോണി ഡെപ്പ് വീണ്ടും അവതരിപ്പിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനെക്കുറിച്ച് നിർമ്മാതാവ് ജെറി ബ്രൂക്ക്ഹൈമർ പ്രധാന അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്.
നിര്‍മാതാവ് ബ്രൂക്ക്‌ഹൈമര്‍ എന്റര്‍ടെയിന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാക് സ്പാരോ ആയി എത്തുന്നതിനെ കുറിച്ച് താനും ഡെപ്പും സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഡിസ്‌നി ഡെപ്പുമായുള്ള ബന്ധം നിര്‍ത്തിയെങ്കിലും സിറ്റി ഓഫ് ലൈസില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ നിര്‍മാതാവ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിന് പിന്നാലെയാണിത്.
"അടുത്ത ഭാഗം എഴുതിയ രീതി അദ്ദേഹത്തിന് ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു" , എന്നാണ് നിര്‍മാതാവ് പറഞ്ഞത്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയുടെ ആറാമത്തെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2019 മുതല്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
2003ല്‍ ദി കഴ്‌സ് ഓഫ് ദി ബ്ലാക്ക് പേളിലാണ് ഡെപ്പ് ആദ്യമായി ജാക് സ്പാരോയായി അഭിനയിച്ചത്. തുടര്‍ന്ന് 2006ല്‍ ഡെഡ് മാന്‍സ് ചെസ്റ്റ്, 2007ല്‍ അറ്റ് വേള്‍ഡ്‌സ് എന്‍ഡ്, 2011ല്‍ ഓണ്‍ സ്‌ട്രേഞ്ചര്‍ ടൈഡ്‌സ്, 2017ല്‍ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്നിവ പുറത്തിറങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്