കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2' ന്റെ നിരോധിക്കണമെന്ന് ആവശ്യം. 'മര്‍മ്മ വിദ്യ' എന്ന ആയോധന പരിശീലകനായ രാജേന്ദ്രനാണ് പരാതിക്കാരന്‍.
ഇന്ത്യന്‍ സിനിമയുടെ ആദ്യപതിപ്പില്‍ കമല്‍ഹാസനെ മര്‍മ്മ വിദ്യ പരിശീലിപ്പിച്ചത് താനാണെന്നാണ് പരാതിക്കാരന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ 2വിലും തന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇതിനായി തന്റെ അനുമതി തേടിയിട്ടില്ലെന്നുമാണ് പരാതിയിലുള്ളത്. ചിത്രം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിരോധിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജേന്ദ്രന്റെ പരാതിയില്‍ പ്രതികരണം അറിയിക്കാൻ 'ഇന്ത്യന്‍ 2'വിൻ്റെ അണിയറക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ജൂലൈ 11ലേയ്ക്ക് ജഡ്ജി മാറ്റിവെച്ചു.
കഥാപാത്രത്തിനായി കമല്‍ഹാസന്‍ എന്ത് തരത്തിലുള്ള ഹോംവര്‍ക്കാണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് സംവിധായകന്‍ ശങ്കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്