സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പുതിയ പട്ടിക പ്രമുഖ സിനിമാ ഡാറ്റാബേസ് വെബ്സൈറ്റായ ഐഎംഡിബി പുറത്തുവിട്ടു. വർഷത്തിന്റെ രണ്ടാം പകുതിയിൽ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ജനപ്രീതിയും തിരച്ചിലുകളും മുൻനിർത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് താരം റൺബീർ കപൂർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണം' ആണ് മറ്റെല്ലാ ചിത്രങ്ങളെയും പിന്നിലാക്കി ഈ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആലിയ ഭട്ടിന്റെ ആക്ഷൻ ചിത്രം 'ആൽഫ', യഷിന്റെ 'ടോക്സിക്' എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
രാമായണം (ഭാഗം 1):
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ കാവ്യത്തിൽ റൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി ഈ ദീപാവലിക്ക് തിയേറ്ററുകളിലെത്തും.
ആൽഫ
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രമാണിത്. ആലിയ ഭട്ട്, ശർവരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂലൈ മൂന്നിന് റിലീസ് ചെയ്യും.
ടോക്സിക്
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ കന്നഡ ഗാങ്സ്റ്റർ ചിത്രത്തിൽ യഷ് ആണ് നായകൻ. നയൻതാര, കിയാര അദ്വാനി തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിയിട്ടുണ്ട്
കിങ്
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ആദ്യമായി ഒന്നിക്കുന്ന ആക്ഷൻ ചിത്രമാണിത്. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിര ഇതിലുണ്ട്.
ധമാൽ 4
ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന സൂപ്പർഹിറ്റ് കോമഡി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗമാണിത്. അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ദൃശ്യം 3
വിജയ്‍ സാൽഗോങ്കറായി അജയ് ദേവ്ഗൺ വീണ്ടുമെത്തുന്ന സൂപ്പർഹിറ്റ് സസ്പെൻസ് ത്രില്ലറിന്റെ മൂന്നാം ഭാഗം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.
വിശ്വനാഥ് ആന്റ് സൺസ്
തമിഴ് താരം സൂര്യ നായകനാകുന്ന ഈ ചിത്രം ഒരു അന്താരാഷ്ട്ര ഷൂട്ടറുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെയും കുറിച്ചുള്ള കഥയാണ് സംസാരിക്കുന്നത്.
മിർസാപൂർ ദ മൂവി
പ്രശസ്ത വെബ് സീരീസായ മിർസാപൂർ ഇപ്പോൾ വലിയ ക്യാൻവാസിൽ സിനിമയായി എത്തുകയാണ്. പങ്കജ് ത്രിപാഠി, അലി ഫസൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ നാലിന് റിലീസ് ചെയ്യും
ഹൈവാൻ
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒപ്പത്തിന്റെ' ഔദ്യോഗിക ഹിന്ദി റീമേക്കാണിത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രത്യേക അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ഈഥ
മഹാരാഷ്ട്രയിലെ പ്രശസ്ത ലാവണി നാടോടി കലാകാരി വിതാബായി നാരായൺഗാവൻകറുടെ ജീവിതത്തെ ആസ്പദമാക്കി ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ജീവചരിത്ര സിനിമയാണിത്. ശ്രദ്ധാ കപൂറാണ് വിതാബായിയായി വേഷമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
