ഹാൽ സിനിമ വിവാദത്തിൽ റീ എഡിറ്റ് ചെയ്തശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നല്‍കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. ബീഫ് ബിരിയാണി കഴിയ്ക്കുന്ന രംഗം ഒഴിവാക്കണമെന്നും രാഖി മറയ്ക്കണമെന്ന് ഉത്തരവിലുണ്ട്.
ഹാൽ സിനിമയിൽ ധ്വജ പ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണങ്ങള്‍ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉത്തരവിലുള്ളത്.
കോടതി രംഗങ്ങളിൽ ചിലതിലെ സംഭാഷണങ്ങളും ഒഴിവാക്കണമെന്നുണ്ട്. റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസര്‍ ബോര്‍ഡിന് സമര്‍പ്പിക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദര്‍ശനാനുമതി സംബന്ധിച്ച് സെൻസര്‍ ബോര്‍ഡ് തീരുമാനം എടുക്കണമെന്നും ഉത്തരവിലുണ്ട്. രണ്ട് രംഗങ്ങൾ ഒഴിവാക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്‍റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നും കോടതി ഉത്തരവിട്ടിരുന്നു.
സിനിമയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയശേഷം നിർമ്മാതാക്കൾക്ക് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം. സെന്‍സര്‍ ബോര്‍ഡ് പരമാവധി രണ്ടാഴ്ചയ്ക്കകം പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
