ജോർജ്ജ് കുട്ടിയും കുടുംബവും തിയേറ്ററിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിപ്പുകൾ. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ഷെഡ്യൂൾ ചെയ്ത തീയതിയിൽ റിലീസ് ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ദൃശ്യം 3 റിലീസ് മെയിലോ ജൂണിലോ ആയിരിക്കും തിയേറ്ററുകളിൽ എത്തുക എന്നാണ് പുതിയ വിവരം. ഇപ്പോഴുള്ള സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് റിലീസ് മാറ്റിവെച്ചത്. റിലീസ് മാറ്റിയത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിർമാതാക്കളിൽ നിന്ന് ഉടൻ തന്നെ ഔദ്യോഗിക അപ്‌ഡേറ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.
മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
