ഉടൻ വരാനിരിക്കുന്ന ഹാരി പോട്ടർ ടെലിവിഷൻ സീരീസിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. Comicbook റിപ്പോർട്ട് പ്രകാരം, ലോർഡ് വോൾഡമോർട്ടിനായുള്ള ഓഡിഷൻ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ സ്വീകാര്യമാണ് എന്നാണ് പറയുന്നത്.
അതായത്, ഇരുണ്ട ലോകത്തിന്റെ അധിപതിയെ ഒരു സ്ത്രീ അവതരിപ്പിക്കാനിടയുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ തീരുമാനമാണ് ഇപ്പോൾ കടുത്ത ഓൺലൈൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്.
പുസ്തകങ്ങളുടെ ആരാധകർ പറയുന്നത്, കഥാപാത്രത്തിന്റെ യഥാർത്ഥ വ്യക്തിത്വമായ ടോം മാർവോളോ റിഡിൽ നെ അവഗണിക്കുന്ന തീരുമാനമാണിതെന്നാണ്. പലർക്കും തോന്നുന്നത് ഇത് കഥാപരമായ വികസനമല്ല, മറിച്ച് "വൈവിധ്യം" നിറയ്ക്കാനുള്ള ശ്രമം മാത്രമാണെന്ന്. അതുകൊണ്ട് തന്നെയാണ് വ്യാപകമായ വിമർശനം ഉയരുന്നത്.
ഇത് പോലെ ഒരു വിവാദം മുമ്പ് ഉണ്ടായ മറ്റൊരു വിവാദത്തെ ഓർമ്മപ്പെടുത്തുന്നുവെന്നും പറയാം. അന്ന്, പ്രൊഫസർ സെവറസ് സ്നേപ്പായി നടൻ പാപ്പ എസീദുവിനെ (Paapa Essiedu) തിരഞ്ഞെടുത്തപ്പോൾ ആരാധകരിൽ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. സിനിമയിൽ ആലൻ റിക്‌മൻ അവതരിപ്പിച്ച ആരാധകരുടെ മനസ്സിൽ പതിഞ്ഞ കഥാപാത്രത്തെ കറുത്ത വർഗ്ഗക്കാരനായ ഒരു നടൻ അവതരിപ്പിക്കുന്നത് പലർക്കും സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതേസമയം വോൾഡമോർട്ടിനെ ജെൻഡർ-ഫ്ലെക്സിബിലിറ്റിയോടെ അവതരിപ്പിക്കാനുള്ള ശ്രമം പുതിയൊരു കാഴ്ചപ്പാട് നൽകാനാണെങ്കിലും, അതീവ നിസ്സഹകരണ ആരാധക സമൂഹമുള്ള വലിയ ഫ്രാഞ്ചൈസികൾ നേരിടുന്ന സ്ഥിരമായ വെല്ലുവിളിയെയും ഇത് തുറന്ന് കാണിക്കുന്നു.
ഈ സീരീസ് 2027-ലാണ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ, എന്നാൽ ഔദ്യോഗിക റിലീസ് തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
