സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിലെ ‘ഗോഡ് മോഡ്’ ഗാനം ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തി. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും, കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ജോലികൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നതിനാൽ റിലീസ് തീയതി മാറ്റിവെച്ചതായി ആർ ജെ ബാലാജി അറിയിച്ചിരുന്നു.
എങ്കിലും ദീപാവലിക്ക് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്നും സംവിധായകൻ അന്ന് വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോൾ ‘ഗോഡ് മോഡ്’ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഈ സിനിമയുടെ ഒരു പ്രധാന ആകർഷണം, 2005 ന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്.
ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക.ചിത്രത്തിൽ ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് അഭ്യാങ്കർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘ഗോഡ് മോഡ്’ ഗാനത്തിന് വരികൾ എഴുതിയത് വിഷ്ണു ഇടവനാണ്.
ജി.കെ വിഷ്ണു ഛായാഗ്രഹണവും കലൈവാണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അരുൺ വെഞ്ഞാറമൂട് കലാസംവിധാനവും, ഷോഫിയുടെയും സാൻഡിയുടെയും കൊറിയോഗ്രഫിയും, അൻപറിവിന്റെയും വിക്രം മോറിന്റെയും ആക്ഷൻസും ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തെ മികവുറ്റതാക്കുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ. പ്രഭുവും എസ്.ആർ. പ്രകാശ് ബാബുവുമാണ് ‘കറുപ്പ്’ നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്