ചോര പുരണ്ട മുഖവുമായി ദുല്‍ഖര്‍ സല്‍മാന്‍, 'ഐ ആം ഗെയിം' പുത്തന്‍ പോസ്റ്റര്‍

FEBRUARY 3, 2026, 11:14 PM

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖല്‍ സല്‍മാന്‍ നായകനാകുന്ന 'ഐ ആം ഗെയിം'. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖല്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് 14 വര്‍ഷം തികയുന്ന വേളയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌തു എന്നിവർ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ഈ വര്‍ഷം ഓണം റിലീസായി ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

ചോര പുരണ്ട മുഖവും തോക്കുമായി നില്‍ക്കുന്ന കൈകള്‍ക്കൊണ്ട് മുഖം പാതി മറച്ചു നില്‍ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഇതോടെ മാസ് ലുക്കിലായിരിക്കും ദുല്‍ഖര്‍ എത്തുന്നതെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ ശ്രദ്ധ നേടിയിരുന്നു.

vachakam
vachakam
vachakam

പ്രേക്ഷകരേയും ആരാധകരേയും ആവേശം കൊള്ളിക്കുന്ന കിടിലന്‍ ലുക്കിലാണ് ഈ രണ്ടു പോസ്റ്ററുകളിലും അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ ഡി എക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷംനഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ദുല്‍ഖര്‍ വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം സല്‍മാന്‍റെ 40ാം ചിത്രമായാണ് ഐ ആം ഗെയിം പുറത്തിറങ്ങുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam