അർജുൻ റെഡ്ഡി, ആനിമൽ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. രൺബീർ നായകനായ ആനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനാകുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.
ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും അത്തരത്തിൽ ഒരു നീക്കവും നടന്നിട്ടില്ലെന്നും തുടർന്ന് ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇപ്പോഴിതാ സ്പിരിറ്റിൽ ഡോൺ ലീ വില്ലനായി എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു പ്രമുഖ കൊറിയൻ മാധ്യമം പങ്കുവെച്ച റിപ്പോർട്ട് പ്രകാരം പ്രഭാസിന്റെ വില്ലനായി ഡോൺ ലീ എത്തും.
എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നുമില്ല. അതേസമയം, ഇതിനെപറ്റി സിനിമയുടെ നിർമാതാക്കൾ ഔദ്യോഗികമായി മറുപടി ഒന്നും നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
